Friday, February 27, 2009

*ഇത് മാപ്പിള പൂരമോ.? അതോ ചന്ദനക്കുടം നേര്‍ച്ചയോ.? ശരിയെന്ന് തെളിയിച്ചാല്‍ 10 ലക്ഷം രൂപ ഇനാം*

അസ്സലാമു അലൈക്കും വ റഹ്’മത്തുല്ലാഹി പ്രിയ സഹോദരന്മാരെ .. അഹ്ലുസ്സുന്നത്തി വല്‍ ജമാ‍അത്തിന്റെ ആദര്‍ശത്തില്‍ നിന്ന് കൊണ്ഡ് നമ്മള്‍ കൊണ്ഡാടുന്ന ഈ ഉത്സവം പൂരമൊ അതോ നേര്‍ച്ചയൊ.? ആരാണ് അതിന്റെ യഥാര്‍ത്ഥ്യം മനസ്സിലാക്കിത്തരുവാനുള്ളത്.? സുന്നത്ത് ജമാ‍അത്തിന്റെ ആദികാരിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ കാല പണ്ഡിതന്‍‘മാര്‍ കാഫിരീങ്ങളുടെ രീതിയിലുള്ള ആന,പൂരം,ചെണ്ഡ മേളം,കുഴല്‍ വിളിയൊക്കെ തെറ്റാണെന്ന് എഴുതി വെച്ചിട്ടുണ്ഡ്. അപ്പോള്‍ സുന്നികളുടെ പേരില്‍ ചില തെമ്മാടികള്‍ നടത്തുന്ന ഈ ആഭാസങ്ങള്‍ക്ക് നമ്മള്‍ സുന്നികളായിരിക്കുന്ന കാലത്തോളം ആ തെറ്റിന്റെ ഉത്തരവാദിത്ത്വം നമുക്കാണ്. ഒരാളോടാണെങ്കില്‍ പോലും ആ തെറ്റിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ തന്നെ വലിയ ഭാഗ്യം.. സുന്നത്ത് ജമാഅത്തിന്റെ പേരില്‍ പല അനാചാരങ്ങളും നടക്കുന്നുണ്ഡ്. അതൊന്നും സുന്നത്ത് ജമാഅത്തിന്‍റ്റെ ഭാഗമല്ല.അല്ലാഹുവിന്‍റ്റെ ഔലിയാക്കളോടൂള്ള അതിരറ്റ സ്നേഹം കൊണ്ഡ് അവര്‍ക്കും,അല്ലാഹുവിനും,നബി കരീം(സ)ക്കും ഇഷ്ടമില്ലാത്തത് പ്രവര്‍ത്തിക്കുക വഴി നേരെ നരകത്തിലാണ് എത്തിപ്പെടുക എന്ന് മനസ്സിലാക്കിത്തരാന്‍ ഒരാളില്ലാതെ പോയി.ഉസ്താദ് പറഞ്ഞാലെ നമ്മള്‍ അനുസരിക്കൂ.മറ്റ് സംഘടനക്കാര്‍ പറഞ്ഞാല്‍ അതിനെ എന്ത് പറഞ്ഞ് തോല്‍പിക്കാം എന്ന ചര്‍ച്ചയാകും.നമ്മിലാരെങ്കിലും ഇത് തെറ്റാണെന്ന് പറഞ്ഞാല്‍ അവന്‍ പുത്തന്‍ പ്രസ്ഥാനക്കാരനാണെന്ന് പറഞ്ഞ് മഹല്ലീന്ന് തന്നെ പുറത്താക്കും.തെറ്റുകളെ ചൂണ്ഡിക്കാട്ടിത്തരാന്‍ അല്ലാഹുവിനെ പേടീയുള്ള പണ്ഡിതരും കുറവാണ്.ഇന്ന് നാം കണ്ഡ് കൊണ്ഡീരിക്കുന്ന ദീനീ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയക്കാരേക്കാള്‍ വലിയ വാശിയിലും,വൈരാഗ്യ ബുദ്ധിയിലുമാണുള്ളത്.സ്വന്തം പ്രസ്ഥാനത്തിനു വേണ്ഡിയുള്ള പ്രവര്‍ത്തനമല്ലാതെ സമൂഹത്തിനും ദീനിനും വേണ്ഡീ പ്രവര്‍ത്തിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.അതിനാല്‍ സഹോദരന്‍മാരെ നമുക്ക് നമ്മുടെ കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ ഇനിയും വൈകരുത്.സാധാരണക്കാരന് തെറ്റേത് ശരിയേതെന്ന് മനസ്സിലാക്കാന്‍ പ്രയാസം. അല്ലാഹുവിനെ പേടീയുള്ള സുന്നത്ത് ജമാ‍അത്തിന്റെ പണ്ഡിതരേയും കാണാ‍ന്‍ പ്രയാസം.ഈ പ്രതിസന്ദിയില്‍ ഈ സംഘടന തെറ്റാണെന്ന് മനസ്സിലാക്കി ഇതില്‍ നിന്ന് മറ്റുള്ളതിലേക്ക് ചേക്കേറുന്നവര്‍ ദിനം പ്രതി കൂടിക്കൊണ്ഡിരിക്കുകയും ചെയ്യുന്നു.ആരാണിതിന് ഉത്തരവാദികള്‍.നമ്മള്‍ തന്നെ. സുന്നത്ത് ജമാഅത്തിലുള്ളവരുടെ തെറ്റുകള്‍ കണ്ഡ് കൊണ്ഡ് അതാണ് സുന്നത്ത് ജമാ‍അത്തെന്ന് മറ്റ് വിഭാഗവും പ്രചരിപ്പിക്കുന്നു.സഹോദരന്മാരെ ചിലര്‍ നടത്തുന്ന അനാചാരങ്ങള്‍ കണ്ഡ് സുന്നത്ത് ജമാഅത്തിനെ കൈവിട്ടാല്‍ അതിലും വലിയ അബദ്ധത്തിലായിരിക്കും എത്തിപ്പെടൂന്നതെന്ന് ഓര്‍ക്കണം.തിന്‍മകളെ ഒന്നിച്ച് നിന്ന് പോരാടാം,ഇവിടെ തിന്‍മകള്‍ക്കെതിരില്‍ ഫത്‘വ ഇറക്കാന്‍ ആരാണുള്ളത്. ഇവിടെ തിന്‍മകള്‍ക്ക് അനുകൂലമായി ഫത്‘വ കൊടുക്കുന്ന മൌലവിമാരുണ്ഡാകാം.വഴിയില്‍ പോകുന്നവനെ കാഫിറാക്കാനും സലാം പറയരുത് എന്ന് കല്‍പിക്കുന്നവരുമുണ്ഡാകാം.തെറ്റുകളെ തിരുത്താന്‍ തയ്യാറാവാത്തിടത്തോളം ആ തെറ്റിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് മറക്കരുത്.അങ്ങീനെയുള്ള പണ്ഡിതരെ നാം അനുസരിക്കണ്ഡ. അറിവുള്ളവരല്ലെയെന്ന് കരുതി അവരുടെ വാക്കിനെല്ലാം സിന്ദാബാദ് വിളിക്കണ്ഡ. ഈ വിഷയത്തില്‍ നമുക്ക് മലക്കുകളെ പിന്‍പറ്റാം. മലക്കുകളുടെ ഉസ്താദ് സുജൂദ് ചെയ്യാതെ പിന്‍മാറിയപ്പോള്‍ അവര്‍ ഉസ്താദിനെ അനുസരിച്ചില്ല.തീര്‍ച്ചയായും നമുക്ക് അനുസരിക്കാന്‍ ഇപ്പോഴും അല്ലാഹുവിനെ പേടിയുള്ള സുന്നത്ത് ജമാഅത്തിന്റെ പണ്ഡീതന്‍മാര്‍ ഉണ്ഡ്. ആ ഉസ്താദുമാരാണ് പറയുന്നത് നമ്മള്‍ കൊണ്ഡാടുന്ന നേര്‍ച്ച,ചന്ദനക്കുടം എന്ന പേരിലുള്ള ഈ പൂരം ആനയും മേളവും,വെടിക്കെട്ടും,എല്ലാം തെറ്റാണ്.കാഫിരീങ്ങളും ഇതേ രീതിയില്‍ തന്നെ ആഘോഷിക്കുന്നതിനാല്‍ നാമും അവരില്‍ പെട്ട് പോകും.ഏത് സുന്നീ പണ്ഡിതനാണ് ആനയും,പൂരവും,വെടിക്കെട്ടും നടത്താന്‍ ഫത്’വ തന്നത്.എത്ര പണമാണ് അനാചാരങ്ങള്‍ക്ക് വേണ്ഡി ചിലവാക്കുന്നത്. തിരിച്ച് ചെല്ലുമ്പോള്‍ എന്ത് മറുപടി പറയും.? അതിനാല്‍ അങ്ങിനെയുള്ള ആഘോഷം സംഘടിപ്പിക്കാനോ,അതിന് വേണ്ഡി നമ്മുടെ സമ്പത്ത് ചിലവഴിക്കാനോ ഉള്ള സാഹചര്യം ഉണ്ഡാക്കരുത്. മറ്റുള്ളവര്‍ എന്ത് കരുതും എന്ന് നാം ചിന്തിക്കണ്ഡ. നമ്മുടെ ഖബറില്‍ നാം മാത്രം. Life time challenge *** 10ലക്ഷം രൂപ ഇനാം *** 2 വര്‍ഷം മുന്‍പ് എന്‍റ്റെ നാട്ടിലെ ഒരു പൂരം എന്‍റ്റെ സൈറ്റില്‍ കൊടുത്തിട്ടൂണ്ഡ്. സ്ഥലം ചാവക്കാട് നിന്ന് 8കി.മീ തെക്ക് ചേറ്റുവ. അവിടെയുള്ള വലിയ്യിന്‍റ്റെ ബര്‍ക്കത്ത് കരസ്ഥമാക്കാന്‍ എല്ലാ കൊല്ലവും ഞങ്ങള്‍ നടത്തി വരുന്ന മാപ്പിള പൂരമാണ്. ഈമാന്‍ കൂടുതലുള്ളവര്‍ ചന്ദനക്കുടം, നേര്‍ച്ച എന്നൊക്കെ പറയും. അത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്നിട്ട് അത് കാണുക. എന്നിട്ട് ആ നേര്‍ച്ച അല്ലാഹുവിനും, അവന്റ്റെ റസൂലിനും, ആ വലിയ്യിനും, ഇഷ്ടപ്പെട്ട ഒരു പുണ്യ കര്‍മ്മമാ‍ണ്, അതില്‍ പങ്കെടുക്കല്‍ ബര്‍ക്കത്ത് കരസ്ഥമാക്കലാണ്, അതിന് വേണ്ഡീ സംഭാവന അര്‍പിക്കല്‍ പുണ്യമാണെന്ന് ആരെങ്കിലും തെളിയിച്ചാല്‍ അവര്‍ക്ക് 10 ലക്ഷം* രൂപ ഇനാമായി നല്‍കുന്നതാണ്. *** പണ്ഡിതന്‍മാര്‍ ഇനിയെങ്കിലും അവരുടെ നിലപാട് വ്യക്തമാക്കട്ടെ.. Challenge for my life time.. any one can participate മറിച്ച് കാഫിരീങ്ങള്‍ ആഘോഷിക്കും പോലെയുള്ള ഈ പൂരം ആഘോഷിക്കല്‍ തെറ്റാണെന്നും, അത് സംഘടിപ്പിക്കുന്നവനും, അത് ആഘോഷിക്കുന്നവനും, അതിന് വേണ്ഡീ സമ്പാദ്യം ചിലവഴിക്കുന്നവനും, അതിന് ഫത്’വ കൊടൂക്കുന്ന മൌലവിമാരും, അതില്‍ പങ്കെടുത്തില്ലെങ്കിലും മാനസികമായി അത് ശരിയാണെന്ന് അംഗീഗരിക്കുന്നവനും, കാഫിറും, മുശ്രിക്കുമാണെന്ന് നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇന്‍ശാ അല്ലാഹ് തെളിയിക്കുന്നതാണ്. ഞാന്‍ ആരെയും കാഫിറാക്കുകയല്ല. മറിച്ച് 1400 വര്‍ഷം മുന്‍പ് കല്‍പിച്ചത് ഒന്ന് ഉണര്‍ത്തുകയാണ്.
അല്ലാഹു തആലാ നബി(സ)യും ഔലിയാക്കളുടേയും ജാഹ് ബര്‍ക്കത്ത് കൊണ്ഡ് എല്ലാ അനാചാ‍രങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും നാമെല്ലാവരേയും കാത്ത് രക്ഷിക്കട്ടെ. ആമീന്‍. വസ്സലാം........... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കുറഞ്ഞ വാക്കില്‍ രേഖപ്പെടുത്തുക.
സ്നേഹത്തോടെ, മുഹമ്മദ് ഇഖ്ബാല്‍. ചേറ്റുവ ഈസ്റ്റ് ex: mohdiqbal13@gmail.com
താഴെ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ വായിക്കാന്‍ മറക്കരുത്. നന്ദി.

8 comments:

  1. alhamdulillah - thankalude aashayamanu enikkulaythum- Pandithan mar ethir kunnund Pakshe athinte gouravam janagal manassilakkunnilla - eganathe anaa jarangalkku nammukku ethire nammukk onnichu porutham insha allah

    Mohd Ali KM chamravattam

    ReplyDelete
  2. The contents are really disturbing because we thaught the Nercha festival and the way it is conducted is a great symbol of a secular community. But your view is entirely different. I don't know what you mean by Khaffir, because me and my family give a good amount as donation and offering to this festival. So I think you have to review the content. Anyway the effort you have taken is brilliant and I think there is a truth in it, it is all the influence of globalization.

    ReplyDelete
  3. Thanks brijesh.. for your comments & doubts
    കാഫിര്‍ എന്ന വാക്ക് പല തെറ്റിദ്ധാരണകള്‍ ഉണ്ഡാക്കിയിട്ടുണ്ഡെന്നുള്ളത്
    സത്യമാണ്. ഇത് അറബി പഥമാണ്. അതിന്റ്റെ അര്‍ഥം “നിഷേധി”
    എന്നാണ്. സത്യത്തെ നിഷേധിച്ചവന്‍,അല്ലാഹുവിന്റെ കല്‍പനകളെ‍ നിഷേധിച്ചവന്‍,ആരാണ് അല്ലാഹു ? ഈ സര്‍വ്വ ലോകത്തിന്റ്റെയും സ്രിഷ്ടാവ്,അതിന്റ്റെ പരിപൂര്‍ണ്ണ ഉടമസ്തന്‍,അതിന് വേണ്ഡതെല്ലാം നല്‍കി അതിനെ പരിപാലിക്കുന്നവന്‍,അതിനെ രക്ഷിക്കാനും,ശിക്ഷിക്കാനും അധികാരമുള്ളവന്‍ ആരോ അവനെ അറബി ഭാഷയില്‍ അല്ലാഹു എന്നും,ഇംഗ്ലിഷില്‍ ഗോഡ് എന്നും,മലയാളത്തില്‍ ദൈവം എന്നും,ഹിന്ദിയില്‍ ഈശ്വരന്‍ എന്നും,സംസ്ക്രിതത്തില്‍ ഭഗവാന്‍ എന്നും,ഉര്‍ദുവില്‍ ഹുദാ എന്നും വ്യത്യസ്ഥ ഭാഷയില്‍ ഓരോ വാക്കുകള്‍ ഉപയോഗിക്കുന്നു.എല്ലാം ഒരാള്‍ തന്നെ. ചിലര്‍ കരുതുന്ന പോലെ അല്ലാഹു മുസ്ലിംകളുടെ ദൈവം,ഈശ്വരന്‍ ഹിന്ദു ദൈവം. അങ്ങിനെ ഒന്നില്ല.കാഫിര്‍ എന്ന പഥം 1430 വര്‍ഷം മുന്‍പ് ഇറങ്ങിയ ഖുര്‍‘ആനില്‍ അല്ലാഹു പ്രയോഗിച്ച പഥമാണ്.തന്റെ കല്‍പനകളെ നിഷേധിച്ച ഒരു സമൂഹത്തോട്.അതും പ്രവാചകനായ മുഹമ്മദ് നബിയുടെ (സ.അ)കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന നിഷേധികളായ ഒരു വിഭാഗത്തെ വിശേഷിപ്പിച്ചതാണ്. അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും, എല്ലാവിധ തിന്മകളും നടമാടിയ ആ കാലഘട്ടത്തില്‍ പ്രവാചകനായി മുഹമ്മദ് നബിയെ നിയോഗിക്കുകയും,അല്ലാഹു അവന്റെ നിര്‍ദ്ദേശങ്ങള്‍ ഖുര്‍’ആന്‍ വഴി അവതരിപ്പിക്കുകയും ചൈതിട്ട് അതിനെ തള്ളീക്കളഞ്ഞവര്‍.അവരാണ് കാഫിര്‍. ഈ കാലഘട്ടത്തില്‍ കാഫിറാകാന്‍ ഏറ്റവും യോഗ്യത മുസ്ലിംകള്‍ തന്നെയാണ്.ആ കാലഘട്ടത്തെ അനുസ്മരിക്കുന്ന പ്രവര്‍ത്തികളാണ് അവരിലുള്ളത്. മറ്റ് സമുദായത്തിലെ സുഹ്ര്’ത്തുക്കളെ അങ്ങിനെ സംബോധന ചെയ്യേണ്ഡ ആവശ്യകത ഉദിക്കുന്നേയില്ല.ഒരു ഉദാഹരണം പറയാം. മുഹമ്മദ് നബിയുടെ കാലഘട്ടത്തിലെ ജനങ്ങള്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നവരായിരുന്നു.മുഹമ്മദ് നബിയാണ് അതിനെ നിരോധിച്ചത്.ഇന്ന് സ്കാന്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ ആ കുരുന്നിനെ കീറി മുറിക്കുകയാണ്.ആര്? ആ നബിയുടെ കല്‍പന നിഷേധിച്ച കാഫിറുകള്‍.അത് ഏത് വിഭാഗമായാലും അവരെ കാഫിര്‍ എന്നാണ് പറയുക.പിന്നെ ഈ ആനയൊക്കെ അന്നുമുണ്ഡായിരുന്നു, നബി ജനിക്കുന്നതിന് കുറച്ച് മുന്‍പ് മക്കയിലെ പള്ളി തകര്‍ക്കാ‍ന്‍ വന്ന രാജാവ് കുറെ ആനകളുമായായിരുന്നു വന്നത്. അന്നത്തെതിന് തുല്യത പറയാവുന്ന ആഘോഷങ്ങള്‍ തന്നെ ഇന്നുള്ളത്.കാലഘട്ടത്തിനനുസരിച്ച് വാദ്ധ്യോപകരണള്‍ മാറി എന്നു മാത്രം.ഒരു മുസ്ലിമിനോട് കാഫിര്‍ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാകും. കാരണം 1430 വര്‍ഷം മുന്‍പത്തെ ആ സമൂഹത്തോടാണ് അവനെ സാമ്യപ്പെടുത്തുന്നത്.
    പിന്നെ ഇങ്ങിനത്തെ ഉത്സവം പണ്ഡിതന്മാര്‍ എതിര്‍ക്കുന്ന മറ്റൊരു കാരണം അനാവശ്യ ദൂര്‍ത്ത് ആണ്.ഇതിന്റെ നേട്ടം ഇതിന്റെ നടത്തിപ്പുകാര്‍ക്കും. അവര്‍ ഒന്നുമറിയാതെ വീര്‍ത്തു കൊഴുക്കുന്നു.കാലാകാലം വിദേശത്തും,സ്വദേശത്തും അദ്ധ്വാനിച്ചിട്ട് ഇല്ലാത്ത അവസ്ഥയാണ് ഒരു പണീയുമില്ലാതെ നാട്ടില്‍ അലയുന്ന ഇവരുടേത്.പിന്നെ ഇങ്ങിനെയുള്ള ആഘോഷങ്ങള്‍ നമ്മുടെ മതസൌഹാര്‍ദ്ധം കൂട്ടീയുറപ്പിമെന്നുള്ളതാണ്.അതിന് ഓണവും,റംസാനും,പെരുന്നാളും,ക്രിസ്മസും,മതി.ഇപ്പോള്‍ കാലം മാറി. നേര്‍ച്ച എന്ന പേരു പറഞ്ഞ് കുറെ പേര്‍ക്ക് കുടിച്ച് കൂത്താടാന്‍ നാം നമ്മുടെ അദ്ധ്വാനത്തിന്റെ ഭാഗം നീക്കി വെക്കണോ??
    ദൈവത്തിന്റെ ത്രിപ്തിയാണ് ലകഷ്യമെങ്കില്‍ ആ പണം അഗതികള്‍ക്കും,അനാഥകള്‍ക്കും,പാവപ്പെട്ട രോഗികള്‍ക്കും വേണ്ഡി ചിലവഴിക്കുക.ആദ്യമായി നമ്മുടെ കുടുംബത്തിലും, അയല്‍ക്കാരിലുമാണ് അവരെ തിരയേണ്ഡത്.അത് കഴിഞ്ഞേ പുറത്ത് കൊടുക്കാവൂ..ഏത് വിഭാഗമായാലും അയല്‍ വാസി പട്ടിണിയാണെങ്കില്‍ വയര്‍ നിറയെ ഭക്ഷിക്കുന്നവന്‍ മുസ്ലിമല്ലെന്ന് പ‘ിപ്പിച്ച നബിയുടെ അനുയായികളാണ് ഈ അനാചാരങ്ങള്‍ക്കും ദൂര്‍ത്തുകള്‍ക്കും നേത്രുത്തം നല്‍കുന്നതെന്നത് ഖേദകരമാണ്. സാമ്പ്യത്തികമായി ലോകം മുഴുവന്‍ പ്രതിസന്ദിയില്‍ ആഴ്ന്നു നില്‍ക്കുമ്പോള്‍ ഇങ്ങിനത്തെ ആഘോഷത്തിന് ലക്ഷങ്ങള്‍ ചിലവിടുന്നതിന്റെ ആവശ്യകത എന്തെന്ന് എല്ലാ മത വിഭാഗങ്ങളും ഒരു പുനര്‍ചിന്ത നടത്തേണ്ഡത് അത്യാവശ്യമാണ്.... നിറുത്തുന്നു.
    സ്നേഹത്തോടെ
    മുഹമ്മദ് ഇഖ്ബാല്‍.അബുദാബി.

    ReplyDelete
  4. അസ്സലാമു അലൈക്കും,
    ഇത് മൂലം ഒരാള്‍ക്കെങ്കിലും മനം മാറ്റം വന്നാല്‍ മതി, ഇന്‍ശാ അല്ലാഹ് നാളെ നിങ്ങള്‍ക്കത് വലിയ മുതല്‍ കൂട്ടാവും. പടച്ച തമ്പുരാന്‍ അനുഗ്രഹിക്കുമാറാവട്ടെ. ബ്ലോഗ് അഭിനന്ദനം അര്‍ഹിക്കുന്നു.

    സമീര്‍ കലന്തന്‍ ചേറ്റുവ

    ReplyDelete
  5. Dear Iqbal.......
    Thaangalude blog valare nannaayittunddu. Ethile kaarryanghalo..du naan poornamaayum yo..jikkunnu. Aadhyam muthale.....ethellaam anislaamikamanennu nammude naattile 95% muslim suhruthukkalkkellaam ariyaaam ennaanu ente vishwaasam.E video CD FAC yude pe..ril edit cheythu purathirakkiyathu naanaanu. Front nirayil enneyum kaanaam.Nammude naattil mathasouhaardham uyarthippidichu konddumaathramaanu ethu nadakkunnathu.Nirbaaghyavashaal athu Sunnikalude pe..rilum,maranappettu kidakkunna aalude pe..rilum aayippoyi.Naattil nilkkunna samyathu ottumikka aalukalum ethellaam manassillaa manasso..de , Allenggil thettaanennu arinjittum agho..shanghalil panggu che..raaraanu pathivu.Pinneedu naattil ninnum akannu nilkkumbol namukkellaam ethinethire prathikarikkaan tho..nnunnu.Ethrayum wide aayi maariya e ulsavathinethire sound uyarthiyaal athu veenddum mattoru prashnathine....vazhi vekkoooo...........Maximum aalukale sathyam onnu koode manassilaakki kodukkaam, enna kaarryam maathrame eni cheyyaanullooo.........Pattunna aalukal maari nilkkatte...........Thaangalude e samrambbam Allaah vijayippikkatte.........

    ReplyDelete
  6. അന്യമതക്കാരെ അല്ലെങ്കിൽ മറ്റു വിശ്വാസങ്ങൾ വച്ചുപുലർത്തുന്നവരെ കാഫിർ എന്നു വിളിക്കുന്നത്‌ അതും ചെറ്റുവയിൽ നിന്നും ഉള്ള ഒരാൾ വിളിക്കുന്നതിൽ വളരെ വേദനതോന്നി.അവിടെ വിവിധ മതവിശ്വാസികളായ ധാരാളം ആളുകൾ പരസ്പരം സ്നേഹത്തോടെ ജീവിച്ചുവരുന്ന ഒരിടമാണ്‌.ചെറുപ്പക്കാർ വീവ്ധ ക്ലബ്ബുകളിൽ ജാതിമതബേധമന്യേ സൗഹാർത്തോടെ അംഗങ്ങളായി നാടിനു വേണ്ടി പ്രവർത്തിക്കുന്നു. താങ്കൾ ഉന്നയിക്കുന്ന കാഫിർ പദപ്രയോഗം ജനാധിപത്യത്തിന്റേയും മനുഷ്യസ്നെഹത്തിന്റേയും നല്ല വെളിച്ചത്തിൽ വളരെ സങ്കുചിതമായ ഒരു കാഴ്ചപ്പാടാണിതെന്ന് പറയാതെ വയ്യ.

    ആയിരംകണ്ണി ഉത്സവം ഒരു പ്രദേശത്തിന്റെ മൊത്തം ഉത്സവമായി ആണ്‌ ആഘോഷിക്കപ്പെടുന്നത്‌.അതുപോലെ ഏങ്ങളിയൂരിലെ പള്ളിപ്പെരുന്നാളും ചേറ്റുവ നേർച്ചയും.നേർച്ച അനിസ്ലാമികമാണെങ്കിൽ അത്‌ നിർത്തുവാൻ മതത്തിന്റെ ഉത്തരവാദിത്വപ്പെട്ടവരെ അല്ലേ താങ്കൾ സമീപിക്കേണ്ടത്‌? അതു മതത്തിനെതിരാണെങ്കിൽ എന്തുകൊണ്ട്‌ അതിനെ നിർത്തുവാൻ കഴിയാത്തത്‌ താങ്കളുൾപ്പെടെയുള്ളവരുടെ കഴിവുകേടല്ലേ?


    താങ്കൾ പറയുന്ന കാഫിറുകളുടെ ക്ഷേത്രബണ്ടാരത്തിൽ നിന്നും സർക്കാർ എടുക്കുന്ന പണമാണ്‌ പലപ്പ്പോഴും പലവിധ ഗ്രാന്റുകളായി മുസ്ലീം സമുദായത്തിലേക്കും എത്തുന്നത്‌.അതായത്‌ ഹജ്ജ്‌ സബ്സിഡിയടക്കം എന്ന് ആരെങ്കിലും പറഞ്ഞാൽ താങ്കൾക്ക്‌ എന്തുമറുപടിയാണുണ്ടാകുക. താങ്കളുടെ കൂടെ ഒരു അന്യ്മതസ്ഥൻ ഉണ്ടെങ്കിൽ അയാളുടെ ശ്വാസം താങ്കളിലേക്കും എത്തും. ഒരു "കാഫിറിന്റെ" ശ്വാസം താങ്കൾക്ക്‌ സ്വീകരിക്കാമോ? സുഹൃത്തെ നമ്മൾ ഒരു ജനാധിപത്യ സമൂഹത്തിലാണ്‌ ജീവിക്കുന്നത്‌.അവിടെ പർസ്പരം സഹകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

    ഇസ്ലാം താങ്കളുടെ വിശ്വാസമാണെന്ന് തിരിച്ചറിയുക.ഹിന്ദുവിനും ക്രിസ്ത്യാനിക്കും അവരുടേതായ വിശ്വാസമുണ്ട്‌.എന്നാൽ അവരാരും താങ്കളെപ്പോലെ അന്യ്മതക്കാരെ കാഫിർ എന്ന പദം ഉപയോഗിച്ച്‌ അഭിസംബോധന ചെയ്യുന്നില്ല.ഇത്‌ താങ്കളുടെ ഉള്ളിൽ സജീവമായി നിലനിൽക്കുന്ന മൗലീകവാദത്തിന്റെ തികട്ടിവരൽ ആണ്‌ ദയവായി ഇത്തരം ക്രൂരപദങ്ങൾ ഉന്നയിച്ച്‌ മറ്റുള്ളവരിൽ മുറിവേൽപ്പിക്കാതിരിക്കുക.


    ഒന്നോർക്കുക ഹാരിസ്ബാബുവിനെയും, തൊട്ടപ്പുറത്തെ വാർഡ്‌ മെംബറേയും അന്യമതക്കാർ എല്ലാം കൂടെ തിരഞ്ഞെടുത്ത്‌ അയക്കുന്നത്‌ ജാതിനോക്കിയല്ല.അതായത്‌ താങ്കളുടെ കാഴ്ചപ്പാടിൽ കാഫിറുകളുടെ വോട്ടുവാങ്ങിയാണ്‌ അവർ പഞ്ചായത്തിൽ ഇരിക്കുന്നത്‌. എന്റെ കാശ്ചപ്പാടാല്ല കെട്ടോ.

    മറ്റു മനുഷ്യരെ സ്നേഹിക്കരുതെന്ന് താങ്കളുടെ വിശ്വാസം പറയുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ അതും കൂടെ വ്യക്തമാക്കിതന്നാൽ നന്നായിരുന്നു.

    റംജുവിന്റെ ഉമ്മച്ചിതരുന്ന ഭക്ഷണം കഴിക്കുമ്പോൾ, ബാബുക്കാടെ വീട്ടിൽ നിന്നും ചായകുടിക്കുമ്പുൾ ദുബായിൽ സലീം ചേടുവയ്ക്കൊപ്പം ഭക്ഷണം പാകം നസീറിനൊപ്പം യാത്ര ചെയ്യുമ്പോൾ ഒന്നും ഞാൻ ഒരു കാഫിർ ആണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.ഒരു കുടുംബാംഗത്തെ പോലെ ആണവർ എന്നെ കാണുന്നതും എന്നോട്‌ പെരുമാറുന്നതും. നമ്മുടെ നാട്‌ നേരിടുന്ന ഏറ്റവും വലിയ ശാപം വർഗ്ഗീയതായാണ്‌ ദയവായി അന്യ്മതക്കാരെ അവഹേളിക്കുന്ന വാക്കുകളിലൂടെ വർഗ്ഗീയതയുടേയും വിദ്വേഷത്തിന്റേയും വിഷവിത്തുപാകാതിരിക്കുക.

    ReplyDelete
  7. കാഫിര്‍ എന്ന വാക്ക് പല തെറ്റിദ്ധാരണകള്‍ ഉണ്ഡാക്കിയിട്ടുണ്ഡെന്നുള്ളത്
    സത്യമാണ്. ഇത് അറബി പഥമാണ്. അതിന്റ്റെ അര്‍ഥം “നിഷേധി”
    എന്നാണ്. സത്യത്തെ നിഷേധിച്ചവന്‍,അല്ലാഹുവിന്റെ കല്‍പനകളെ‍ നിഷേധിച്ചവന്‍,ആരാണ് അല്ലാഹു ? ഈ സര്‍വ്വ ലോകത്തിന്റ്റെയും സ്രിഷ്ടാവ്,അതിന്റ്റെ പരിപൂര്‍ണ്ണ ഉടമസ്തന്‍,അതിന് വേണ്ഡതെല്ലാം നല്‍കി അതിനെ പരിപാലിക്കുന്നവന്‍,അതിനെ രക്ഷിക്കാനും,ശിക്ഷിക്കാനും അധികാരമുള്ളവന്‍ ആരോ അവനെ അറബി ഭാഷയില്‍ അല്ലാഹു എന്നും,ഇംഗ്ലിഷില്‍ ഗോഡ് എന്നും,മലയാളത്തില്‍ ദൈവം എന്നും,ഹിന്ദിയില്‍ ഈശ്വരന്‍ എന്നും,സംസ്ക്രിതത്തില്‍ ഭഗവാന്‍ എന്നും,ഉര്‍ദുവില്‍ ഹുദാ എന്നും വ്യത്യസ്ഥ ഭാഷയില്‍ ഓരോ വാക്കുകള്‍ ഉപയോഗിക്കുന്നു.എല്ലാം ഒരാള്‍ തന്നെ. ചിലര്‍ കരുതുന്ന പോലെ അല്ലാഹു മുസ്ലിംകളുടെ ദൈവം,ഈശ്വരന്‍ ഹിന്ദു ദൈവം. അങ്ങിനെ ഒന്നില്ല.കാഫിര്‍ എന്ന പഥം 1430 വര്‍ഷം മുന്‍പ് ഇറങ്ങിയ ഖുര്‍‘ആനില്‍ അല്ലാഹു പ്രയോഗിച്ച പഥമാണ്.തന്റെ കല്‍പനകളെ നിഷേധിച്ച ഒരു സമൂഹത്തോട്.അതും പ്രവാചകനായ മുഹമ്മദ് നബിയുടെ (സ.അ)കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന നിഷേധികളായ ഒരു വിഭാഗത്തെ വിശേഷിപ്പിച്ചതാണ്. read completely from above comments. thanks.

    ReplyDelete
  8. dear friends,

    please see the attached videos.your doubt will be clear about the word of KAFIR
    http://www.youtube.com/watch?v=BFigZO9QjPw

    ReplyDelete