Friday, February 27, 2009

*ഇത് മാപ്പിള പൂരമോ.? അതോ ചന്ദനക്കുടം നേര്‍ച്ചയോ.? ശരിയെന്ന് തെളിയിച്ചാല്‍ 10 ലക്ഷം രൂപ ഇനാം*

അസ്സലാമു അലൈക്കും വ റഹ്’മത്തുല്ലാഹി പ്രിയ സഹോദരന്മാരെ .. അഹ്ലുസ്സുന്നത്തി വല്‍ ജമാ‍അത്തിന്റെ ആദര്‍ശത്തില്‍ നിന്ന് കൊണ്ഡ് നമ്മള്‍ കൊണ്ഡാടുന്ന ഈ ഉത്സവം പൂരമൊ അതോ നേര്‍ച്ചയൊ.? ആരാണ് അതിന്റെ യഥാര്‍ത്ഥ്യം മനസ്സിലാക്കിത്തരുവാനുള്ളത്.? സുന്നത്ത് ജമാ‍അത്തിന്റെ ആദികാരിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ കാല പണ്ഡിതന്‍‘മാര്‍ കാഫിരീങ്ങളുടെ രീതിയിലുള്ള ആന,പൂരം,ചെണ്ഡ മേളം,കുഴല്‍ വിളിയൊക്കെ തെറ്റാണെന്ന് എഴുതി വെച്ചിട്ടുണ്ഡ്. അപ്പോള്‍ സുന്നികളുടെ പേരില്‍ ചില തെമ്മാടികള്‍ നടത്തുന്ന ഈ ആഭാസങ്ങള്‍ക്ക് നമ്മള്‍ സുന്നികളായിരിക്കുന്ന കാലത്തോളം ആ തെറ്റിന്റെ ഉത്തരവാദിത്ത്വം നമുക്കാണ്. ഒരാളോടാണെങ്കില്‍ പോലും ആ തെറ്റിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ തന്നെ വലിയ ഭാഗ്യം.. സുന്നത്ത് ജമാഅത്തിന്റെ പേരില്‍ പല അനാചാരങ്ങളും നടക്കുന്നുണ്ഡ്. അതൊന്നും സുന്നത്ത് ജമാഅത്തിന്‍റ്റെ ഭാഗമല്ല.അല്ലാഹുവിന്‍റ്റെ ഔലിയാക്കളോടൂള്ള അതിരറ്റ സ്നേഹം കൊണ്ഡ് അവര്‍ക്കും,അല്ലാഹുവിനും,നബി കരീം(സ)ക്കും ഇഷ്ടമില്ലാത്തത് പ്രവര്‍ത്തിക്കുക വഴി നേരെ നരകത്തിലാണ് എത്തിപ്പെടുക എന്ന് മനസ്സിലാക്കിത്തരാന്‍ ഒരാളില്ലാതെ പോയി.ഉസ്താദ് പറഞ്ഞാലെ നമ്മള്‍ അനുസരിക്കൂ.മറ്റ് സംഘടനക്കാര്‍ പറഞ്ഞാല്‍ അതിനെ എന്ത് പറഞ്ഞ് തോല്‍പിക്കാം എന്ന ചര്‍ച്ചയാകും.നമ്മിലാരെങ്കിലും ഇത് തെറ്റാണെന്ന് പറഞ്ഞാല്‍ അവന്‍ പുത്തന്‍ പ്രസ്ഥാനക്കാരനാണെന്ന് പറഞ്ഞ് മഹല്ലീന്ന് തന്നെ പുറത്താക്കും.തെറ്റുകളെ ചൂണ്ഡിക്കാട്ടിത്തരാന്‍ അല്ലാഹുവിനെ പേടീയുള്ള പണ്ഡിതരും കുറവാണ്.ഇന്ന് നാം കണ്ഡ് കൊണ്ഡീരിക്കുന്ന ദീനീ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയക്കാരേക്കാള്‍ വലിയ വാശിയിലും,വൈരാഗ്യ ബുദ്ധിയിലുമാണുള്ളത്.സ്വന്തം പ്രസ്ഥാനത്തിനു വേണ്ഡിയുള്ള പ്രവര്‍ത്തനമല്ലാതെ സമൂഹത്തിനും ദീനിനും വേണ്ഡീ പ്രവര്‍ത്തിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.അതിനാല്‍ സഹോദരന്‍മാരെ നമുക്ക് നമ്മുടെ കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ ഇനിയും വൈകരുത്.സാധാരണക്കാരന് തെറ്റേത് ശരിയേതെന്ന് മനസ്സിലാക്കാന്‍ പ്രയാസം. അല്ലാഹുവിനെ പേടീയുള്ള സുന്നത്ത് ജമാ‍അത്തിന്റെ പണ്ഡിതരേയും കാണാ‍ന്‍ പ്രയാസം.ഈ പ്രതിസന്ദിയില്‍ ഈ സംഘടന തെറ്റാണെന്ന് മനസ്സിലാക്കി ഇതില്‍ നിന്ന് മറ്റുള്ളതിലേക്ക് ചേക്കേറുന്നവര്‍ ദിനം പ്രതി കൂടിക്കൊണ്ഡിരിക്കുകയും ചെയ്യുന്നു.ആരാണിതിന് ഉത്തരവാദികള്‍.നമ്മള്‍ തന്നെ. സുന്നത്ത് ജമാഅത്തിലുള്ളവരുടെ തെറ്റുകള്‍ കണ്ഡ് കൊണ്ഡ് അതാണ് സുന്നത്ത് ജമാ‍അത്തെന്ന് മറ്റ് വിഭാഗവും പ്രചരിപ്പിക്കുന്നു.സഹോദരന്മാരെ ചിലര്‍ നടത്തുന്ന അനാചാരങ്ങള്‍ കണ്ഡ് സുന്നത്ത് ജമാഅത്തിനെ കൈവിട്ടാല്‍ അതിലും വലിയ അബദ്ധത്തിലായിരിക്കും എത്തിപ്പെടൂന്നതെന്ന് ഓര്‍ക്കണം.തിന്‍മകളെ ഒന്നിച്ച് നിന്ന് പോരാടാം,ഇവിടെ തിന്‍മകള്‍ക്കെതിരില്‍ ഫത്‘വ ഇറക്കാന്‍ ആരാണുള്ളത്. ഇവിടെ തിന്‍മകള്‍ക്ക് അനുകൂലമായി ഫത്‘വ കൊടുക്കുന്ന മൌലവിമാരുണ്ഡാകാം.വഴിയില്‍ പോകുന്നവനെ കാഫിറാക്കാനും സലാം പറയരുത് എന്ന് കല്‍പിക്കുന്നവരുമുണ്ഡാകാം.തെറ്റുകളെ തിരുത്താന്‍ തയ്യാറാവാത്തിടത്തോളം ആ തെറ്റിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് മറക്കരുത്.അങ്ങീനെയുള്ള പണ്ഡിതരെ നാം അനുസരിക്കണ്ഡ. അറിവുള്ളവരല്ലെയെന്ന് കരുതി അവരുടെ വാക്കിനെല്ലാം സിന്ദാബാദ് വിളിക്കണ്ഡ. ഈ വിഷയത്തില്‍ നമുക്ക് മലക്കുകളെ പിന്‍പറ്റാം. മലക്കുകളുടെ ഉസ്താദ് സുജൂദ് ചെയ്യാതെ പിന്‍മാറിയപ്പോള്‍ അവര്‍ ഉസ്താദിനെ അനുസരിച്ചില്ല.തീര്‍ച്ചയായും നമുക്ക് അനുസരിക്കാന്‍ ഇപ്പോഴും അല്ലാഹുവിനെ പേടിയുള്ള സുന്നത്ത് ജമാഅത്തിന്റെ പണ്ഡീതന്‍മാര്‍ ഉണ്ഡ്. ആ ഉസ്താദുമാരാണ് പറയുന്നത് നമ്മള്‍ കൊണ്ഡാടുന്ന നേര്‍ച്ച,ചന്ദനക്കുടം എന്ന പേരിലുള്ള ഈ പൂരം ആനയും മേളവും,വെടിക്കെട്ടും,എല്ലാം തെറ്റാണ്.കാഫിരീങ്ങളും ഇതേ രീതിയില്‍ തന്നെ ആഘോഷിക്കുന്നതിനാല്‍ നാമും അവരില്‍ പെട്ട് പോകും.ഏത് സുന്നീ പണ്ഡിതനാണ് ആനയും,പൂരവും,വെടിക്കെട്ടും നടത്താന്‍ ഫത്’വ തന്നത്.എത്ര പണമാണ് അനാചാരങ്ങള്‍ക്ക് വേണ്ഡി ചിലവാക്കുന്നത്. തിരിച്ച് ചെല്ലുമ്പോള്‍ എന്ത് മറുപടി പറയും.? അതിനാല്‍ അങ്ങിനെയുള്ള ആഘോഷം സംഘടിപ്പിക്കാനോ,അതിന് വേണ്ഡി നമ്മുടെ സമ്പത്ത് ചിലവഴിക്കാനോ ഉള്ള സാഹചര്യം ഉണ്ഡാക്കരുത്. മറ്റുള്ളവര്‍ എന്ത് കരുതും എന്ന് നാം ചിന്തിക്കണ്ഡ. നമ്മുടെ ഖബറില്‍ നാം മാത്രം. Life time challenge *** 10ലക്ഷം രൂപ ഇനാം *** 2 വര്‍ഷം മുന്‍പ് എന്‍റ്റെ നാട്ടിലെ ഒരു പൂരം എന്‍റ്റെ സൈറ്റില്‍ കൊടുത്തിട്ടൂണ്ഡ്. സ്ഥലം ചാവക്കാട് നിന്ന് 8കി.മീ തെക്ക് ചേറ്റുവ. അവിടെയുള്ള വലിയ്യിന്‍റ്റെ ബര്‍ക്കത്ത് കരസ്ഥമാക്കാന്‍ എല്ലാ കൊല്ലവും ഞങ്ങള്‍ നടത്തി വരുന്ന മാപ്പിള പൂരമാണ്. ഈമാന്‍ കൂടുതലുള്ളവര്‍ ചന്ദനക്കുടം, നേര്‍ച്ച എന്നൊക്കെ പറയും. അത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്നിട്ട് അത് കാണുക. എന്നിട്ട് ആ നേര്‍ച്ച അല്ലാഹുവിനും, അവന്റ്റെ റസൂലിനും, ആ വലിയ്യിനും, ഇഷ്ടപ്പെട്ട ഒരു പുണ്യ കര്‍മ്മമാ‍ണ്, അതില്‍ പങ്കെടുക്കല്‍ ബര്‍ക്കത്ത് കരസ്ഥമാക്കലാണ്, അതിന് വേണ്ഡീ സംഭാവന അര്‍പിക്കല്‍ പുണ്യമാണെന്ന് ആരെങ്കിലും തെളിയിച്ചാല്‍ അവര്‍ക്ക് 10 ലക്ഷം* രൂപ ഇനാമായി നല്‍കുന്നതാണ്. *** പണ്ഡിതന്‍മാര്‍ ഇനിയെങ്കിലും അവരുടെ നിലപാട് വ്യക്തമാക്കട്ടെ.. Challenge for my life time.. any one can participate മറിച്ച് കാഫിരീങ്ങള്‍ ആഘോഷിക്കും പോലെയുള്ള ഈ പൂരം ആഘോഷിക്കല്‍ തെറ്റാണെന്നും, അത് സംഘടിപ്പിക്കുന്നവനും, അത് ആഘോഷിക്കുന്നവനും, അതിന് വേണ്ഡീ സമ്പാദ്യം ചിലവഴിക്കുന്നവനും, അതിന് ഫത്’വ കൊടൂക്കുന്ന മൌലവിമാരും, അതില്‍ പങ്കെടുത്തില്ലെങ്കിലും മാനസികമായി അത് ശരിയാണെന്ന് അംഗീഗരിക്കുന്നവനും, കാഫിറും, മുശ്രിക്കുമാണെന്ന് നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇന്‍ശാ അല്ലാഹ് തെളിയിക്കുന്നതാണ്. ഞാന്‍ ആരെയും കാഫിറാക്കുകയല്ല. മറിച്ച് 1400 വര്‍ഷം മുന്‍പ് കല്‍പിച്ചത് ഒന്ന് ഉണര്‍ത്തുകയാണ്.
അല്ലാഹു തആലാ നബി(സ)യും ഔലിയാക്കളുടേയും ജാഹ് ബര്‍ക്കത്ത് കൊണ്ഡ് എല്ലാ അനാചാ‍രങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും നാമെല്ലാവരേയും കാത്ത് രക്ഷിക്കട്ടെ. ആമീന്‍. വസ്സലാം........... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കുറഞ്ഞ വാക്കില്‍ രേഖപ്പെടുത്തുക.
സ്നേഹത്തോടെ, മുഹമ്മദ് ഇഖ്ബാല്‍. ചേറ്റുവ ഈസ്റ്റ് ex: mohdiqbal13@gmail.com
താഴെ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ വായിക്കാന്‍ മറക്കരുത്. നന്ദി.